ഇനി വേണ്ടത് 'ഒരു രാജ്യം, ഒരു ഭാഷ'; ഹിന്ദി ഭാഷക്കായി വാദിച്ച് അമിത് ഷാ

ന്യൂഡല്‍ഹി:രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷക്ക് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ അമിത് ഷാ, മാതൃഭാഷയോടൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് കൂടി വര്‍ധിപ്പിക്കണമെന്നും ട്വീറ്റ് ചെയ്തു. ഹിന്ദി ദിവസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. വിവിധ ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. ഓരോ ഭാഷക്കും അതിന്റെതായ പ്രാധാന്യവുമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ ഏകതയെ കുറിക്കാന്‍ ഒരു ഭാഷ ആവശ്യമാണെന്നും, ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷക്ക് അതിന് സാധിക്കുമെന്നും ഷാ പറഞ്ഞു. രാജ്യത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്താന്‍ ഏതെങ്കിലും ഭാഷക്ക് സാധിക്കുമെങ്കില്‍ അത് ഹിന്ദിയായിരിക്കുമെന്നും അമിത് ഷാ കുറിച്ചു.സര്‍ദാര്‍ പട്ടേലും മഹാത്മാ ഗാന്ധിയും സ്വപ്‌നം കണ്ട 'ഒരു രാജ്യം ഒരു ഭാഷ' എന്ന ലക്ഷ്യത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. 2019 കരട് വിദ്യഭ്യാസ നയത്തില്‍ ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമുക്കാനുള്ള ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. ബംഗാള്‍, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളി!ല്‍ കരട് നയത്തിനെതിരെ വിവിധ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍