വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു

ഭോപ്പാല്‍:ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും സാഹചര്യം നാഷണല്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി വിലയിരുത്തി. ഉത്തര്‍പ്രദേശില്‍ ഗംഗയുടെ തീരങ്ങളില്‍ താമസിച്ചിരുന്ന ഇരുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.അടുത്ത ദിവസങ്ങളില്‍ കനത്ത മഴയാണ് മധ്യപ്രദേശ് രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രതീക്ഷിക്കുന്നത്. ഇതിനോടകം രണ്ട് സംസ്ഥാനങ്ങളിലെ പലഭാഗങ്ങളിലും വെള്ളപ്പൊക്ക സമാനമായ സാഹചര്യമാണ്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നാഷണല്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി രണ്ട് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും വിലയിരുത്തി. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട സഹായം അടിയന്തരമായി ഏര്‍പ്പെടുത്തണമെന്ന് സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയേയും സൈന്യത്തെയുമാണ് വിനിയോഗിച്ചിട്ടുള്ളത്. യോഗത്തില്‍ രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു. ഉത്തര്‍പ്രദേശിലെ പ്രയാഗ രാജില്‍ ഇരുന്നൂറോളം ആളുകളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇതിനോടകം മാറ്റിയത്. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍