കുറുപ്പിന്റെ ചിത്രീകരണം ആരംഭിച്ചു

പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന കുറുപ്പിന്റെ ചിത്രീകരണം ആരംഭിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് ശ്രീനാഥ് രാജേന്ദ്രനാണ്. പാലക്കാട് വച്ചാണ് സിനിമയുടെ പൂജ നടന്നത്. ദുല്‍ഖറിന്റെ അരങ്ങേറ്റം ചിത്രം സെക്കന്‍ഡ് ഷോ സംവിധാനം ചെയ്തത് ശ്രീനാഥ് രാജേന്ദ്രനായിരുന്നു. സണ്ണിവെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് സിനിമ നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍