ധോണി വിരമിക്കുമോ അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് മുഖ്യ സെലക്ടര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ധോണിക്കൊപ്പമുള്ള ഒരു മത്സരത്തിന്റെ ഓര്‍മ പങ്കുവെച്ച് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ഫോട്ടോ വലിയ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്. ധോനി വിരമിക്കാന്‍ പോകുന്നതിന്റെ സൂചനയാണ് ഇക്കാര്യമെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലാകെ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. വിരമിക്കല്‍ പ്രഖ്യാപിക്കാനായി ധോനി ഏഴു മണിക്ക് ഒരു വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും ഏത് നിമിഷവും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുവരെയായി കാര്യങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ സമീപകാലത്തെ ഏറ്റവും വലിയ വാര്‍ത്തയ്ക്കുവേണ്ടി തയ്യാറെടുക്കുകയായിരുന്നു പലരും. ഇത്തരം പ്രചാരണങ്ങള്‍ വ്യാപകമായതോടെ ഇക്കാര്യത്തില്‍ പ്രതികരണവുമായി ബി.സി.സി. ഐ മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ് തന്നെ രംഗത്തെത്തി. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളെല്ലാം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. വിരമിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ധോണി ബി.സി. സി.ഐയെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധോണിയുടെ ഭാര്യ സാക്ഷി ധോണിയും ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. ഇതെല്ലാം അഭ്യൂഹങ്ങളാണെന്നായിരുന്നു സാക്ഷിയുടെ വിശദീകരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍