പാലാരിവട്ടം പാലം പുതുക്കി പണിയും : മുഖ്യമന്ത്രി

തിരുവനന്തപുരം: നിര്‍മ്മാണതകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പാലം ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ പുതുക്കി പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ ആദ്യവാരം നിര്‍മ്മാണം ആരംഭിക്കുമെന്നും, ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇ. ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.പാലത്തില്‍ അറ്റകുറ്റപ്പണി നടത്തിയാലും അത് എത്രകാലം നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അതിനാല്‍ പൊളിച്ച് പണിയുന്നതാണ് നല്ലതെന്ന് ഇ. ശ്രീധരന്‍ കൂടിക്കാഴ്ചയില്‍ നിര്‍ദേശിച്ചെന്നും അത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലം പണിയില്‍ മുന്‍സര്‍ക്കാരിലെ മന്ത്രിമാര്‍ നടത്തിയത് കോടികളുടെ അഴിമതിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.ചെന്നൈ ഐ.ഐ.ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നും മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പാലം പണിയില്‍ അഴിമതിയുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍