ശബരിമലയില്‍ കലാപത്തിനു ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ മതനിരപേക്ഷത തകര്‍ക്കാനാണ് ശ്രമം നടന്നത്. പോലീസിനു നേരെയും ആസൂത്രിത ആക്രമണങ്ങള്‍ ഉണ്ടായി. തോര്‍ത്തില്‍ തേങ്ങ കെട്ടി പോലീസിനെ അടിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പോലീസിലെ അഴിമതിക്കാര്‍ക്കെതിരയും മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. വാഹനാപകട കേസുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ കര്‍ശന നടപടി നേരിടേണ്ടി വരും അദ്ദേഹം പറഞ്ഞു. കേസുകളില്‍ പെടുന്ന പ്രമുഖരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തേണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി കേസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ ഇനിമുതല്‍ പുറത്ത് പോകരുതെന്നും ഇത് പ്രതികള്‍ക്ക് സഹായകമാകുമെന്നും കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍