ബാലഭാസ്‌കറിന്റെ മരണം; അന്വേഷണം സി.ബി.ഐക്ക് കൈമാറിയേക്കും

കൊച്ചി:ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണം സി.ബി.ഐക്ക് കൈമാറിയേക്കും.അന്വേഷണം സി.ബി.ഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡി.ജി.പി സര്‍ക്കാരിനെ അറിയിക്കും. ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും ഡി.ജി.പിയുമായി ചര്‍ച്ച നടത്തി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെ മൂന്നര മണിയോടെ തൃശ്ശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുന്നത്.
അപകടസ്ഥലത്തുതന്നെ രണ്ടുവയസുകാരി മകള്‍ തേജസ്വിനി ബാല മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ ഒക്ടോബര്‍ 2നാണ് മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍