വാഹനവിപണിക്ക് ഉത്തേജക പാക്കേജ് പരിഗണിക്കാം: നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: വിപണിയിലെ മാന്ദ്യത്തെത്തു ടര്‍ന്ന് പ്രതിസന്ധിയിലായ വാഹനവിപ ണിക്ക് ആവശ്യമായ പരിഗണന നല്കാമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വാഹനനിര്‍മാതാക്കള്‍ സമര്‍പ്പിച്ച ചില നിര്‍ദേശങ്ങള്‍ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും അവര്‍ പറഞ്ഞു. വാഹനങ്ങളുടെ ചരക്കു സേവന നികുതി (ജിഎസ്ടി) കുറയ്ക്കണമെന്നാണ് വാഹനനിര്‍മാതാക്കളുടെ പ്രധാന ആവശ്യം. നിലവില്‍ 28 ശതമാനമാണ് വാഹനങ്ങളുടെ ജിഎസ്ടി. ഇത് 18 ശതമാനത്തിലേക്കു മാറ്റണമെന്നാണ് ആവശ്യം. ഈ മാസം 20ന് ഗോവയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇക്കാര്യം പരിഗണിക്കും.ഏപ്രില്‍ജൂണ്‍ ത്രൈമാസത്തില്‍ ഇന്ത്യയുടെ വളര്‍ച്ച ഏറ്റവും താഴ്ന്ന നിലയിലാണ്. സ്വകാര്യ നിക്ഷേപങ്ങള്‍ കുറഞ്ഞതും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയുമെല്ലാം വാഹന മേഖലയെ പിന്നോട്ടടിച്ചു. ഒപ്പം തൊഴില്‍ നഷ്ടവും വരുത്തി.സാമ്പത്തിക മേഖലയിലെ തളര്‍ച്ച പിടിച്ചുനിര്‍ത്താനായി എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കാം എന്ന് വിവിധ മേഖലകളിലെ പ്രതിനിധികളുമായി ധനമന്ത്രി കഴിഞ്ഞ മാസം ആലോചന നടത്തിയിരുന്നു. ഇതിനു പിന്നാലെ നിരവധി പ്രഖ്യാപനങ്ങളും നടത്തി. സര്‍ക്കാര്‍ ഏജന്‍സികളുടെയും വകുപ്പുകളുടെയും പഴയ വാഹനങ്ങള്‍ മാറ്റി പുതിയത് വാങ്ങണമെന്ന് നിര്‍ബന്ധമാക്കി. ഇതുകൂടാതെ കൊമേഴ്‌സല്‍ വാഹനങ്ങളിലും പുതിയവ നിര്‍ബന്ധമാക്കി. മാത്രമല്ല വാഹന വായ്പ ലളിതമാക്കാന്‍ ബാങ്കുകളോടു നിര്‍ദേശിക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍