പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഉത്തരവ്: കോടിയേരി

പാലാ: മരട് ഫ്‌ളാറ്റ് കേസില്‍ സുപ്രീം കോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാലായില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്കു ബാധ്യത വരും. ഇക്കാര്യത്തില്‍ അനുകമ്പയോടെയുള്ള ഇടപെടല്‍ വേണം. ഫ്‌ളാറ്റ് ഉടമകള്‍ക്കു തണല്‍ നല്‍കുന്ന ഇടപെടല്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകും. തെറ്റു ചെയ്തവര്‍ക്കെതിരേയാണു നടപടി വേണ്ടത്. പൊളിക്കാന്‍ നിര്‍ബന്ധിതമായാല്‍ പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുന്‍കൂട്ടി ധാരണയുണ്ടാക്കണം.മോട്ടോര്‍ വാഹന നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ എതിര്‍ത്തത് ഇടതുപക്ഷവും ഡിഎംകെയും മാത്രമാണ്. ബില്ലിനെ അനുകൂലിച്ചിട്ട് നടപ്പാക്കുമ്പോള്‍ കേരളത്തില്‍ എതിര്‍ക്കുന്ന കോണ്‍ഗ്രസ് ഇരട്ടത്താപ്പാണ് കാണിച്ചത്. ഇതേ ഇരട്ടത്താപ്പാണ് മരട് ഫ്‌ളാറ്റ് വിഷയത്തിലും കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍