വിദേശസഹായം സ്വീകരിക്കുന്ന എന്‍.ജി.ഒകള്‍ക്കുള്ള നിയമങ്ങള്‍ പുതുക്കി കേന്ദ്രം

ന്യഡല്‍ഹി:വിദേശസഹായം സ്വീകരിക്കുന്ന എന്‍.ജി.ഒകള്‍ക്കുള്ള നിയമങ്ങള്‍ പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഒരു ലക്ഷം രൂപ വരെ വിലമതിക്കുന്ന ഉപഹാരങ്ങള്‍ വെളിപ്പെടുത്തേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതേസമയം എന്‍ജിഒകള്‍ക്ക് നേതൃത്വം നല്‍കുന്നവരും ജോലിക്കാരും അംഗങ്ങളും മതപരിവര്‍ത്തന കേസുകളിലും സാമുദായിക സ്പര്‍ധ കേസുകളിലും ഉള്‍പ്പെട്ടവരാകരുതെന്ന് സത്യവാങ്മൂലം നല്‍കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.മുന്‍പ് 25,000 രൂപക്ക് മുകളില്‍ വിദേശത്ത് നിന്ന് ലഭിക്കുന്ന ഉപഹാരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കണമെന്നതായിരുന്നു ചട്ടം. എന്നാല്‍ ഇത് ഒരു ലക്ഷം രൂപയായി ഇളവ് വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
അതോടൊപ്പം വിദേശസഹായം സ്വീകരിക്കുന്ന എന്‍.ജി.ഒകളില്‍ പ്രവര്‍ത്തിക്കുന്നവരും അംഗങ്ങളും ജോലിക്കാരും മതപരിവര്‍ത്തനത്തിലോ സാമുദായിക സ്പര്‍ധ കേസുകളിലോ ശിക്ഷിക്കപ്പെടുകയോ പ്രോസിക്യൂട്ട് ചെയ്യപ്പെടുകയോ, ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. നേരത്തെ ഇത് ഡയറക്ടര്‍മാരും ഉന്നത അധികൃതര്‍ക്കും മാത്രമായിരുന്നു ബാധകം. വിദേശ ഫണ്ട് വക മാറ്റുന്നതിലോ, രാജ്യദ്രോഹപരമായ കാര്യങ്ങളിലോ ഇടപെട്ടിട്ടില്ലെന്നും വ്യക്തമാക്കണം.വിദേശ സന്ദര്‍ശനത്തിനിടെ ചികിത്സ തേടേണ്ടി വന്നാല്‍ അക്കാര്യം സര്‍ക്കാരിനെ 30 ദിവസത്തിനുള്ളില്‍ അറിയിക്കണം. നേരത്തെയിത് അറുപത് ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നായിരുന്നു ചട്ടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍