ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ യുഎസിലെ സുരക്ഷാ മാതൃകകള്‍ നടപ്പാക്കും

നെടുമ്പാശേരി: ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ അമേരിക്ക യിലേതു പോലുള്ള സുരക്ഷാ മാതൃകകള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിനു കീഴിലെ ദ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും (ബിസിഎഎസ്) യുഎസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷനും (ടിഎസ്എ) തമ്മില്‍ ധാരണ യായി. ആദ്യപടിയായി ബിസിഎഎസിന്റെ 50 ജീവനക്കാര്‍ക്കു ടിഎസ്എ പരിശീലനം ആരംഭിച്ചു.വിമാനത്താവളങ്ങളില്‍ എത്തു ന്ന യാത്രക്കാരോടും ഒപ്പമുള്ളവരോടും സൗഹൃദം സ്ഥാപിച്ച് അവ രറിയാതെ വിവരങ്ങള്‍ ശേഖരിക്കുകയാണു പുതിയ രീതിയുടെ ലക്ഷ്യം. യാത്രക്കാരും സന്ദര്‍ശകരും കാത്തിരിക്കുന്നിടങ്ങളില്‍ സിവില്‍ വേഷത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടാകും. ഇവര്‍ യാത്രക്കാരുമായി സൗഹൃദ സംഭാഷണത്തിലൂടെ വിവരങ്ങള്‍ ശേഖരിക്കുകയാണു ചെയ്യുന്നത്.സംശയകരമായി പെരുമാറു ന്നവ രെ കൂടുതല്‍ ചോദ്യം ചെയ്യലിനു വിധേയമാക്കും. വിമാനത്താവള ങ്ങളിലെ ജീവനക്കാരെയും പ്രത്യേകം നിരീക്ഷിക്കും. ഒരു വിഭാഗ ത്തിലെ ജീവനക്കാര്‍ മറ്റു വിഭാഗങ്ങളില്‍ ഉള്ളവരുമായി ഇടകല രുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും.മെറ്റല്‍ ഡിറ്റക്ടറിനു പകരം ശരീരം മുഴുവന്‍ സ്‌കാന്‍ ചെയ്യാന്‍ സഹായിക്കുന്ന യന്ത്രവാതില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ നെടുമ്പാശേരിയില്‍ ആരംഭിച്ചു. ഇങ്ങനെ കടന്നുപോകുന്നവരില്‍ 10 ശതമാനത്തെ വിശദപരിശോധനയ്ക്കു വിധേയരാക്കും.14 കോടി യാത്രക്കാരാണ് രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി കഴിഞ്ഞവര്‍ഷം കടന്നുപോയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍