സഖ്യമില്ല; കര്‍ണാടകയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ദേവഗൗഡ

ബംഗളൂരു: സഖ്യസര്‍ക്കാരിന്റെ വീഴ്ചയ്ക്കു പിന്നാലെ കര്‍ണാടകയില്‍ വരാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ ഒരുങ്ങി ജെഡിഎസ്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയും സഖ്യസര്‍ക്കാരിന്റെ വീഴ്ചയും കോണ്‍ഗ്രസിലേയും ജെഡിഎസിലെയും ഭിന്നത രൂക്ഷമായതിനു പിന്നാലെയാണ് പുതിയ നീക്കം.ജെഡിഎസ് ഉപതെരഞ്ഞെടുപ്പില്‍ സഖ്യത്തിനു പോകാതെ ഒറ്റയ്ക്കു മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. തെറ്റ് ആവര്‍ത്തിക്കില്ല. തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുമെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 17 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജെഡിഎസ് നിലപാട് അറിയിച്ചത്.17 എംഎല്‍എമാരെ സ്പീക്കര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യ സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ യെദിയൂരപ്പ സര്‍ക്കാര്‍ അടുത്തിടെ കര്‍ണാടകയില്‍ അധികരത്തില്‍ എത്തിയിരുന്നു. ഇതിനു തൊട്ടുമുന്‍പാണ് 17 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയത്. 13 കോണ്‍ഗ്രസ് എംഎല്‍എമാരെയും മൂന്ന് ജെഡിഎസ് എംഎല്‍എമാരെയും ഒരു സ്വതന്ത്ര എംഎല്‍എയുമാണ് അയോഗ്യരാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍