'ഡോണ്ട് ജഡ്ജ് എ ബുക്ക് ബൈ ഇറ്റ്‌സ് കവര്‍'; മനോഹരം' ട്രെയിലറുമായി വിനീത് ശ്രീനിവാസന്‍

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് സിനിമക്ക് ശേഷം വിനീത് ശ്രീനിവാസന്‍ നായകനായി വരുന്ന പുതിയ ചിത്രം 'മനോഹരം'ത്തിന്റെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി. നാട്ടില്‍ സ്വന്തമായി മനോഹര ആര്‍ട്ട് ജോലികള്‍ ചെയ്തിരുന്ന മനു ഫോട്ടോഷോപ്പിന്റെ വരവോടെ പ്രതിസന്ധിയിലാകുന്നതും തുടര്‍ന്ന് അത് പഠിക്കാന്‍ ശ്രമം നടത്തുന്നതും പ്രണയത്തിലാകുന്നതുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ദാസാണ് നായിക. സംവിധായകരായ വി.കെ പ്രകാശും ജൂഡ് ആന്റണി ജോസഫും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലും സുനില്‍ എ.കെയുമാണ് നിര്‍മ്മാണം. വിനീതിനെ കൂടാതെ ഇന്ദ്രന്‍സ്, ദീപക് പറമ്പോല്‍, ഹരീഷ് പേരടി, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ദിഖ്, നിസ്താര്‍ സേട്ട്, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവര്‍ മറ്റു കഥാപാത്രങ്ങളായെത്തും. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ജെബിന്‍ ജേക്കബാണ് ഛായാഗ്രഹണം. സംഗീതം സജീവ് തോമസ്. നിതിന്‍ രാജാണ് എഡിറ്റിംഗ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍