കൂറുമാറ്റ നിരോധന നിയമം അല്‍ക്കാ ലാംബയെ നിയമസഭയില്‍നിന്ന് അയോഗ്യയാക്കി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ചാന്ദ്‌നിചൗക്ക് എം.എല്‍.എ അല്‍ക്കാ ലാംബയെ ഡല്‍ഹി നിയമസഭ അയോഗ്യയാ ക്കി. കൂ റു മാറ്റ നിരോധന നിയമ പ്രകാ രമാണ് സ്പീക്കര്‍ രാം നിവാസ് ഗോയല്‍ അല്‍ക്കയെ അയോഗ്യ യാക്കിയത്. പാര്‍ട്ടി വിട്ട് കോണ്‍ ഗ്ര സില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് എ.എ.പി അംഗം സൗരബ് ഭര ദ്വാജ് നല്‍കിയ പരാതിയിലാണ് അല്‍ക്കയ്ക്ക് എം.എല്‍.എ സ്ഥാനം നഷ്ടമായത്. എന്നാല്‍ താന്‍ ആം ആദ്മി വിട്ടുവെന്ന് ട്വീറ്റ് ചെയ്യുകയല്ലാതെ രേഖാമൂലം രാജി സമര്‍പ്പി ച്ചിട്ടില്ലെന്നാണ് അല്‍ക്കാ ലാബ പ്രതികരിച്ചത്. താന്‍ ഔദ്യോഗി കമാ യി കോണ്‍ഗ്രസില്‍ ചേര്‍ന്നോ എന്നുള്ള സ്പീക്കറുടെ ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി നല്‍കിയതെന്നും അല്‍ക്ക പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രം രേഖയായി എടുത്താണ് തന്നെ അയോഗ്യയാക്കിയത്. ലാലു പ്രസാദിനൊപ്പം അരവിന്ദ് കെജ്രിവാള്‍ നില്‍ക്കുന്ന ചിത്രം കാണിച്ച് കെജ്രിവാളിനെ അയോഗ്യയാക്കുമോ എന്നും അല്‍ക്ക ചോദിക്കുന്നു.ഇതിന് മുന്‍പ് സമാനമായ സാഹചര്യത്തില്‍ നാല് എം.എല്‍.എമാരെ നേരത്തെ അയോഗ്യരാക്കിയിരുന്നു. ഏറെ നാളത്തെ അസ്വാരസ്യങ്ങള്‍ക്ക് വിരാമമിട്ട് ഈ മാസം ആദ്യത്തോടെയാണ് ആം ആദ്മി എം.എല്‍.എ അല്‍ക്കാ ലാംബ പാര്‍ട്ടി വിട്ടത്. 'വിടപറയാന്‍ സമയമായി. ഗുഡ്‌ബൈ എ.എ.പി പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തെ യാത്രയില്‍ ഒരുപാട് പഠിക്കാനായി. എല്ലാവര്‍ക്കും നന്ദി ' അല്‍ക്കാ ട്വീറ്റ് ചെയ്തു.ഏതാനും ദിവസം മുമ്പ് അല്‍ക്ക ലാംബ കോണ്‍ഗ്രസ് അ ദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതോടെ എ.എ.പിയില്‍ നിന്ന് ഉടന്‍ രാജിവച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.2013ല്‍ ആം ആദ്മിയില്‍ ചേരുന്നതിന് മുമ്പ് 20 വര്‍ഷത്തോളം അല്‍ക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍