ധനുഷ്-കാര്‍ത്തിക് സുബ്ബരാജ് ചിത്രം ലണ്ടനില്‍

രജനീകാന്ത് നായകനായി 'പേട്ട'യ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ധനുഷ് നായകനാകുന്നു. ധനുഷ് ആദ്യമായാണ് കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗ്യാങ്സ്റ്റര്‍ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ ആരംഭിച്ചു. മലയാളി താരമായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയാകുന്നത്. വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍