ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കും, തുറന്ന യുദ്ധത്തിലെത്തും: ഇറാന്‍

 ഇറാന്‍ :തങ്ങള്‍ക്കെതിരെ സൈനിക നടപടിക്ക് അമേരിക്ക മുതിര്‍ന്നാല്‍ അത് തുറന്ന യുദ്ധത്തിലാവും ചെന്നെത്തുകയെന്ന് ഇറാന്‍. സൗദി അരാംകോക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണ ത്തിനു പിന്നില്‍ ഇറാനാണെന്ന് സൗദി സൈനിക വക്താവ് സ്ഥിരീ കരിച്ചതിനു പിന്നാലെ, ഇറാനെതിരെ സൈനിക നീക്കമുണ്ടാകു മെന്ന് അമേരിക്ക സൂചന നല്‍കിയിരുന്നു. സൈനിക നീക്കമുണ്ടാ യാല്‍ എല്ലാ ശക്തിയുമുപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് പറഞ്ഞു.'ഗൗരവമുള്ള ഒരു പ്രസ്താവനയാണ് ഞാന്‍ നടത്തുന്നത്. ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കു ന്നില്ല. സൈനിക ഏറ്റുമുട്ടലില്‍ ഏര്‍പ്പെടാന്‍ ഞങ്ങള്‍ക്ക് താല്‍പര്യ വുമില്ല. പക്ഷേ, ഞങ്ങളുടെ പ്രദേശം കണ്ണിമ ചിമ്മാതെ ഞങ്ങള്‍ പ്രതിരോധിക്കും.' സരിഫ് പറഞ്ഞു. അമേരിക്ക ആക്രമണം നടത്തി യാല്‍ അത് തുറന്ന യുദ്ധത്തിലാവും ചെന്നെത്തുകയെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍