ഹൗഡി മോദി'യില്‍ ട്രംപ്; നന്ദി അറിയിച്ച് പ്രധാനമന്ത്രി

'
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിനായി ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന വമ്പന്‍ പരിപാടിയായ 'ഹൗഡി മോദി'യില്‍ പങ്കെടുക്കുമെന്നുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് നന്ദി അറിയിച്ച പ്രധാനമമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ തീരുമാനമാണ് ട്രപിന്റേതെന്നും അതില്‍ നന്ദിയറിയിക്കുന്നുവെന്നും മോദി പറഞ്ഞു.ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിന്റെ ശക്തി മനസിലാക്കുന്നതാണ് ട്രംപിന്റെ തീരുമാനമെന്നും മോദി കൂട്ടിച്ചേര്‍ത്തു.നേരത്തെ, വൈറ്റ്ഹൗസ് വൃത്തങ്ങളാണ് 'ഹൗഡി മോദി'യില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കുമെന്ന് അറിയിച്ചത്.സെപ്റ്റംബര്‍ 22നാണ് മോദി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുക. ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 50,000 പേരാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍