ബിജെപിയുടെ മോശം നയങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നു: അഖിലേഷ് യാദവ്

 ലക്‌നോ: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷനും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് രംഗത്ത്. ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.എല്ലാ മേഖലയിലും ഇടിവുണ്ടെങ്കിലും മോദി സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയായത് ആഘോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനോ തൊഴില്‍ നല്‍കുന്നതിനോ യുപി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും യാദവ് പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി നിരക്കും ഇന്ധന വിലയും ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചിലപ്പോള്‍ 50 ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറയുന്നു. പിന്നീട് ഇത് 30 ലക്ഷമായി ചുരുക്കി. ഇപ്പോള്‍ അദ്ദേഹം രണ്ട് ലക്ഷം പേര്‍ക്ക് ജോലി നല്‍കുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. സംസ്ഥാനത്ത് എത്രപേര്‍ തൊഴില്‍രഹിതരാണെന്ന് പോലും യോഗിക്ക് അറിയില്ലെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍