നദികളുടെ പുനരുജ്ജീവനവും സംരക്ഷണവും പ്രധാനം: മന്ത്രി കെ.രാജു

ചെറുകോല്‍പ്പുഴ: നദികളുടെ പുനരുജീവനവും സംരക്ഷണവും പ്രധാനമാണെന്ന് മന്ത്രി കെ.രാജു. കോഴഞ്ചേരി മേലുകര കിഴക്ക് സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക ഹാളില്‍പന്പയുടെയും പോഷക നദികളുടെയും തീരത്ത് മുളകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.നദീ സംരക്ഷണവും പുനരുജ്ജീവനവും സര്‍ക്കാരിന്റെ നയമാണ്. പുനരുജജ്ീവന പ്രവര്‍ത്തനങ്ങള്‍ പോലെ തന്നെ സംരക്ഷണവും പ്രധാനമാണ്. ഏത് കാലാവസ്ഥയിലും നദികളെ സംരക്ഷിക്കാന്‍ കഴിയണം. തീരങ്ങള്‍ സംരക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം മുളകളും ഈറകളും വച്ചുപിടിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തിന് ശേഷം മന്ത്രിയുടെ നേതൃത്വത്തില്‍ കോഴഞ്ചേരി ചെറുകോല്‍പ്പുഴ കരിപ്പത്താനം കടവില്‍ മുളം തൈകള്‍ നട്ടു പിടിപ്പിച്ചു. രണ്ടും വര്‍ഷം വളര്‍ച്ചയെത്തിയ തൈകളാണ് മന്ത്രിയുടെ നേതൃത്വത്തില്‍ നട്ടത്.വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടര്‍ പി.ബി നൂഹ്, സോഷ്യല്‍ ഫോറസ്ട്രി സതേണ്‍ റീജിയണ്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ. സിദ്ദീഖ്, എഡിഎം അലക്‌സ് പി. തോമസ്, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ബീനാ റാണി,ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കൃഷ്ണകുമാര്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം ഈപ്പന്‍, എസ്.വി. സുബിന്‍, ടി.മുരുകേശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, വാര്‍ഡ് അംഗങ്ങളായ മോളി ജോസഫ്, ആനി ജോസഫ്, എ.പി. ജയന്‍, സാംകുട്ടി പാലയ്ക്കാമണ്ണില്‍, വിക്ടര്‍ ടി തോമസ്, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ എന്‍.ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍