സൂപ്പര്‍ സ്‌പെഷാലിറ്റികളല്ല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ഉണ്ടാകേണ്ടത് : സ്പീക്കര്‍

താമരശേരി: സൂപ്പര്‍ സ്‌പെഷാ ലിറ്റികള്‍ക്ക് പകരം എല്ലായിടത്തും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ഉണ്ടാകേണ്ടതെന്ന് സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്‍. കൊടുവള്ളിയിലാരം ഭിച്ച തണല്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് പുതിയ രോഗങ്ങള്‍ ഉത്ഭവിക്കുന്നതിനെക്കുറിച്ച് ഗൗരവമായ പഠനവും അന്വേഷണവും വേണം. രോഗങ്ങള്‍ ഉണ്ടാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം രോഗപ്രതിരോധവും ആരോഗ്യവുമുള്ള സമൂഹത്തെ സൃഷ്ടിക്കുകയാണ് വേണ്ടതെന്നും പുതിയ രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയണമെന്നും സ്പീക്കര്‍ പറഞ്ഞു. ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ കീഴില്‍ കൊടുവള്ളി സിറാജ് ബൈപാസ് റോഡിലെ സിറാജ് കെട്ടിടത്തിലാണ് തണല്‍ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചത്. 1500 സ്‌ക്വയര്‍ഫീറ്റില്‍ ആധുനിക സൗകര്യങ്ങളോടൊണ് ഡയാലിസിസ് സെന്റര്‍ ഒരുക്കിയിട്ടുള്ളത്. ദിവസവും 30 പേര്‍ക്ക് സൗജന്യമായി ഇവിടെ നിന്നും ഡയാലിസിസ് ചെയ്യാം. കാരാട്ട് റസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡയാലിസിസ് യൂണിറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വി.കെ.സി. മുഹമ്മദ് കോയ എംഎല്‍എ നിര്‍വ്വഹിച്ചു. പുതിയ ഡയാലിസിസ് മെഷീന്‍ വാങ്ങുന്നതിനുള്ള ഫണ്ട് ജി.എം. അഷ്‌റഫ്, റഹിം കൊയപ്പ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.ടി.എ. ലത്തീഫ്, മിഥുന്‍, സി.പി. നാസര്‍കോയ തങ്ങള്‍, ടി.പി.എ. മജീദ് എന്നിവരില്‍ നിന്നും സ്പീക്കര്‍ ഏറ്റുവാങ്ങി. സെക്രട്ടറി ടി.ഐ. നാസര്‍ പദ്ധതി വിശദീകരിച്ചു. പി.ടി.എ. റഹീം എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷരീഫ കണ്ണാടിപൊയില്‍, സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ബാബു, പി.ടി. സുബൈദ റഹിം, ഇ.സി. മുഹമ്മദ്, ഒ.പി.ഐ. കോയ, പി.സി. ഷരീഫ്, പി.വി. ബഷിര്‍, എം. നസീഫ്, ഒ.ടി. സുലൈമാന്‍, ഒ.പി. റഷീദ്, വി.സി. മജീദ് എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍