പാക് അധീന കശ്മീര്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കു കൈമാറണം: കേന്ദ്രമന്ത്രി അഠാവാല

ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കു കൈമാറണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവാല. പാക് അധീന കശ്മീരിലെ ആളുകള്‍ അസന്തുഷ്ടരാണ്. അവര്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി പ്രാഗല്‍ഭ്യമുള്ള ഒരു പ്രധാനമന്ത്രിയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ അദ്ദേഹം ചരിത്രപരമായ തീരുമാനമെടുത്തു. പാകിസ്ഥാന് ഇത് ദഹിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീര്‍ കൈമാറിയാല്‍ അവിടെ നിരവധി വ്യവസായങ്ങള്‍ ആരംഭിക്കും. വ്യാപാരത്തിലും ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ പോരാടാനും പാക്കിസ്ഥാനെ തങ്ങള്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. തങ്ങളുടെ സൈന്യം ശക്തമാണ്, കാര്‍ഗില്‍ പോലുള്ള യുദ്ധങ്ങളില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതാണെന്നും അഠാവാല കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍