പോര്‍വിമാനമായ തേജസ്സില്‍ പറക്കുന്ന ആദ്യ പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിംഗ്

ബെംഗളൂരു: ഇന്ത്യ തദ്ദേശീയ മായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസില്‍ പറന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്ചരിത്രം സൃഷ്ടിച്ചു. അത്തരത്തിലുള്ള വിമാനത്തില്‍ പറക്കുന്ന ആദ്യ പ്രതിരോധ മന്ത്രിയാവുകയാ യിരുന്നു അദ്ദേഹം. ജി സ്യൂട്ടണിഞ്ഞ് യാത്രയ്ക്ക് തയ്യാറാവുന്ന ചിത്രം ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് പറഞ്ഞ് രാജ്‌നാഥ് സിംഗ് രാവിലെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരുന്നു. വെളുത്ത ഹെല്‍മറ്റും ഓക്‌സിജന്‍ മാസ്‌കും ധരിച്ച് നിര്‍ദേശങ്ങള്‍ ശ്രവിച്ച് പൈലറ്റിന്റെ പിറകിലായി ഇരിക്കുന്ന ചിത്രങ്ങളും കൂട്ടത്തിലുണ്ടായിരുന്നു.'ബെംഗളൂരുവിലെ എച്ച്എഎല്‍ എയര്‍പോട്ടില്‍ നിന്ന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് എന്ന ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റില്‍ പറന്നത് വ്യത്യസ്തമായ അനുഭവമായിരുന്നു', എന്ന് സുരക്ഷിതമായി തിരിച്ചെത്തിയ ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍