'എന്റെ ടീം, എന്റെ കുട്ടികള്‍' ഛേത്രിയുടെ ട്വീറ്റ് തരംഗം

ന്യൂഡല്‍ഹി: 2022 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഇന്ത്യ കഴിഞ്ഞ ദിവസം ആതിഥേയരും ഏഷ്യന്‍ ചാമ്പ്യന്മാരുമായ ഖത്തറിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ചത് ആരാധകരെ ആവേശത്തേരിലേറ്റിയിരുന്നു. പനി പിടിച്ചതിനെത്തുടര്‍ന്ന് കളിക്കാന്‍ സാധിക്കാതിരുന്ന ഇന്ത്യയുടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നടത്തിയ ട്വീറ്റ് ഇപ്പോള്‍ തരംഗം സൃഷ്ടിക്കുകയാണ്. പ്രിയപ്പെട്ട ഇന്ത്യ, അത് എന്റെ ടീമാണ്. അവര്‍ എന്റെ കുട്ടികളാണ്. ഈ സമയത്ത് എനിക്കുള്ള അഭിമാനം വിവരിക്കാനാകില്ല. സമനില ആണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഇത് ചരിത്രമാണ്. കോച്ചിംഗ് സ്റ്റാഫിനും ഡ്രസിംഗ് റൂമിനുമാണ് ഇതിന്റെ ക്രെഡിറ്റ് ഛേത്രി ട്വീറ്റ് ചെയ്തു. വിവിധ ഇന്ത്യന്‍ താരങ്ങളും ക്ലബ്ബുകള്‍ മുതല്‍ ഫിഫ വരെ ടീമിന് അഭിനന്ദനം അറിയിച്ചു.ഛേത്രിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവും ഖത്തറും തമ്മിലായിരുന്നു യഥാര്‍ഥ പോരാട്ടം. 27 തവണ ഇന്ത്യന്‍ പോസ്റ്റിലേക്ക് ഖത്തര്‍ ഷോട്ടുതിര്‍ത്തെങ്കിലും ഗുര്‍പ്രീത് പതറിയില്ല. അതോടെ ഗ്രൂപ്പ് ഇയില്‍ ഇന്ത്യക്ക് ആദ്യ പോയിന്റ് നേടാനായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍