സ്ത്രീ സുരക്ഷയ്‌ക്കൊരു സ്മാര്‍ട്ട് വാച്ച്

 തിരുവനന്തപുരം: സ്ത്രീ സുര ക്ഷയുമായി ബന്ധപ്പെട്ട് സുര ക്ഷാ ഉപകരണങ്ങള്‍ നിലവി ലുണ്ടെങ്കിലും അവയെല്ലാം അപ ക ടത്തില്‍ പ്പെട്ട വ്യക്തിയുടെ ഇടപെടല്‍ കൂടാതെ പ്രവര്‍ത്തി ക്കുകയില്ല. ഈ അപാകത പരി ഹ രിച്ചുകൊണ്ട് ശ്രീകാര്യത്തെ കോളേജ് ഓഫ് ഇഞ്ചിനിയറിംഗ് തിരുവനന്തപുരത്തിലെ (സി.ഇ. ടി) ബി.ടെക് ഇല ക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഈ വര്‍ഷം പൂര്‍ത്തീ കരിച്ച വിദ്യാര്‍ത്ഥികളായ ശ്രീജന്‍ ദുബെ, സൂര്യ. വി. എസ്., സുതിന്‍. എസ്. ഇന്നിവര്‍ ഇതേഡിപ്പാര്‍ട്ടുമെന്റിലെ പ്രൊഫസറായ ഡോ. സജിത്ത് വിജയരാഘവന്റെ നേതൃത്വത്തില്‍ ഒരു നൂതന ഉപകരണം രൂപകല്പനചെയ്തു. അപകടത്തില്‍പ്പെട്ട വ്യക്തിയുടെ ഇടപെടല്‍ കൂടാതെതന്നെ അപകടഘട്ടത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്കും അപകടത്തില്‍പ്പെട്ട ആളുടെ ലൊക്കേഷന്‍ അടങ്ങിയ അപായ സന്ദേശം ലഭിക്കുന്നതിനുപുറമെ സമീപത്തെ പോലീസ്‌സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാകേന്ദ്രങ്ങളിലേയ്ക്കും സന്ദേശം അയക്കാന്‍ പറ്റുന്നവിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം രൂപകല്പന ചെയ്തിരിക്കുന്നത്. നാനോടെക്‌നോളജി ഉപയോഗിച്ച് ഒരു സ്മാര്‍ട്ട്‌ വാച്ചിന്റെ രൂപത്തിലാക്കി കൈയ്യില്‍കെട്ടി പ്രവര്‍ത്തി പ്പിക്കാവുന്ന തരത്തില്‍ സജ്ജമാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ കേരള ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കേരളത്തില്‍ ഒട്ടാകെയുള്ള വിദ്യാര്‍ത്ഥിനികളുടെ സുരക്ഷിതത്വം മാതാപിതാക്കള്‍ക്ക് ഉറപ്പുവരുത്തും വിധം ചില സവിശേഷതകള്‍കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രൂപകല്പനയ്ക്കുവേണ്ടി ധനസഹായം നല്‍കുവാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിനുവേണ്ടിയുള്ള ഒരു പ്രോജക്ട് പ്രൊപോസല്‍ നല്‍കുവാനായികുടുംബശ്രീയില്‍ നിന്നും ഒരു കത്ത് പ്രിന്‍സിപ്പല്‍ ഡോ. ജിജി സി. വി.യ്ക്ക് നല്‍കിയിട്ടുണ്ട്. ഈ ധനസഹായം ലഭ്യമായാലുടന്‍ ഇതിന്റെ പൂര്‍ത്തീകരണം സി.ഇ.റ്റിയിലെ ഇലക്‌ട്രോണിക്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ ഇന്‍കുബേഷന്‍ സെന്ററില്‍വച്ച് ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരള ഗവണ്‍മെന്റിന്റെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ യുവശാസ്ത്രജ്ഞപുരസ്‌കാരം, യുവശാസ്ത്രജ്ഞ ഫെലോഷിപ്പ് തുടങ്ങിയ ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടിയ ഡോ. സജിത്ത് വിജയരാഘവന്‍ 25-ല്‍പരം പ്രബന്ധങ്ങള്‍ വിവിധരാജ്യങ്ങളില്‍ നടന്നിട്ടുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് തുടര്‍ഗവേഷണം നടക്കുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍