ചരക്കുനീക്കം: റെക്കോര്‍ഡ് തിരുത്തി വല്ലാര്‍പാടം

കൊച്ചി: ചരക്കുനീക്കത്തില്‍ റെക്കോര്‍ഡ് തിരുത്തി വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിന്റെ (ഐ.സി.ടി.ടി) കുതിപ്പ്. ഡി.പി. വേള്‍ഡിന്റെ മാനേജ്‌മെന്റ് ചുമതലയിലുള്ള വല്ലാര്‍പാടം ടെര്‍മിനല്‍ ആഗസ്റ്റില്‍ 57,590 ടി.ഇ.യു (ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ്) കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തത്. ഈവര്‍ഷം മാര്‍ച്ചില്‍ കുറിച്ച 56,598 ടി.ഇ.യുവിന്റെ റെക്കാഡാണ് മറികടന്നത്. പുതുതായി ആരംഭിച്ച ചൈന ഇന്ത്യ സര്‍വീസ് (സി12), കോണ്‍കോര്‍ കോസ്റ്റല്‍ സര്‍വീസ് തുടങ്ങിയവയാണ് റെക്കാഡ് മുന്നേറ്റത്തിന് സഹായകമായതെന്ന് ഡി.പി. വേള്‍ഡ് കൊച്ചി സി.ഇ.ഒ പ്രവീണ്‍ തോമസ് ജോസഫ് പറഞ്ഞു. ഉപഭോക്താക്കളുമായും ഓഹരി ഉടമകളുമായും ഇടപെട്ട് സ്മാര്‍ട് ട്രേഡ് സൊല്യൂഷനുകള്‍ നല്‍കുന്നതും സപ്ലൈ ചെയിനില്‍ മൂല്യവര്‍ദ്ധന നടത്തിയുമാണ് ഡി.പി. വേള്‍ഡ് മുന്നേറുന്നത്. ടെര്‍മിനലില്‍ ട്രക്ക് ടേണ്‍ എറൗണ്ട് ടൈം (ടി.ടി.ടി) 32 മിനുട്ടായി കുറഞ്ഞതും നേട്ടമായെന്ന് അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍