കേരളത്തില്‍വിദ്യാഭ്യാസ മേഖലയ്ക്ക് ഒന്നാംസ്ഥാനം: മന്ത്രി

കുണ്ടറ: സര്‍ക്കാരിന്റെ വികസനരേഖയില്‍ ഒന്നാംസ്ഥാനം വിദ്യാഭ്യാസ മേഖലയ്ക്കാണെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അഖിലകേരള വിശ്വകര്‍മ്മ മഹാസഭ കാഞ്ഞിരകോട് ശാഖയുടെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസമേഖലയില്‍ ചരിത്രത്തിലില്ലാത്ത ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. 130 കോടി ജനങ്ങളുള്ള ഭാരതത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 400 കോടി ചെലവാക്കുമ്പോള്‍ 3.5 കോടി ജനങ്ങളുള്ള കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയില്‍ കേരള സര്‍ക്കാര്‍ 5000 കോടി രൂപയാണ് ചെലവഴിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ഫൈന്‍ആര്‍ട്‌സ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ശാഖാപ്രസിഡന്റ് ജി.സുദര്‍ശനകുമാര്‍ അധ്യക്ഷത വഹിച്ചു. ബിരുദാനന്തര ബിരുദം ഒന്നാം റാങ്കുനേടിയ ശ്രീജി മധുവിനെയും ബിരുദം ഒന്നാംറാങ്ക് നേടിയ പി.ആതിരയേയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കുനേടിയ വിദ്യാര്‍ഥികളെയും യോഗത്തില്‍ അനുമോദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍