ആക്ഷന്റെ പോസ്റ്ററില്‍ ഗ്ലാമറസായി തമന്ന തമിഴ് സൂപ്പര്‍താരം വിശാലിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ആക്ഷന്‍. സുന്ദര്‍സി സംവിധാനം ചെയ്യുന്ന സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ തമന്ന ഭാട്ടിയയാണ് നായികാ വേഷത്തിലെത്തുന്നത്. ആക്ഷന്റേതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. പുതിയ പോസ്റ്ററില്‍ വിശാലിനൊപ്പം അതീവ ഗ്ലാമറസായിട്ടാണ് തമന്ന ഭാട്ടിയയെ കാണിച്ചിരിക്കുന്നത്. സിനിമയുടെ ടീസര്‍ പുറത്തിറങ്ങുന്നതിന് മുമ്പായിട്ടാണ് പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്.മലയാളി താരം ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ യോഗി ബാബുവും അഭിനയിച്ചിരിക്കുന്നു. ആക്ഷനില്‍ ഒരു കമാന്‍ഡോയുടെ വേഷത്തിലാണ് വിശാല്‍ എത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍