ഇന്ത്യയ്‌ക്കെതിരെ പ്രമുഖ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍. ഇന്ത്യയ്‌ക്കെതിരെ പ്രമുഖ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ഇന്ത്യപാക് വിഷയത്തില്‍ അമേരിക്കയും റഷ്യയും ചൈനയും ഇടപെടണം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം സ്‌ഫോടനാത്മകമാണെന്നും അദ്ദേഹം പറഞ്ഞു.കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണം. മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് കശ്മീരില്‍ നടക്കുന്നതെന്നും ഇമ്രാന്‍ ആരോപിച്ചു. ഇന്ത്യയുടെ വിഷയത്തില്‍ ലോകരാജ്യങ്ങള്‍ ഇടപെടുന്നില്ല. കാരണം വലിയ മാര്‍ക്കറ്റാണ് അവിടുത്തേത്. വ്യവസായത്തേക്കാള്‍ വലുതാണ് മനുഷ്യരെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍