സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ പ്രഖ്യാപനം ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ്

പനജി: ആഭ്യന്തര കമ്പനി കള്‍ ക്കും പുതിയ പ്രാദേശിക നിര്‍മാ ണ കമ്പനികള്‍ക്കും കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി നിര്‍മ ലാ സീതാരാമനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യ ക്തമാക്കിയത്. സാമ്പത്തിക ഉ ത്തേജനം ലക്ഷ്യമാക്കിയുള്ള ധ നമന്ത്രിയുടെ പ്രഖ്യാപനം ഓഹരിവിപണിക്ക് ഉണര്‍വു പകര്‍ന്നു.ജി എസ് ടി കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി നടത്തിയ വാര്‍ ത്താസമ്മേളനത്തിപിച്ചത്.സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കു ന്നതിന് ആദായനികുതി നിയമത്തില്‍ 2019-20 സാമ്പത്തികവര്‍ഷം മുതല്‍ പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്‍ പ്രകാരം മറ്റ് ആനുകൂല്യങ്ങളോ ഇളവുകളോ സ്വീകരിക്കാത്ത ആഭ്യന്തര കമ്പ നികള്‍ക്ക് 22ശതമാനം നിരക്കില്‍ നികുതി അടച്ചാല്‍ മതിയാകും മന്ത്രി പറഞ്ഞു. എല്ലാ സര്‍ചാര്‍ജുകളും ഉള്‍പ്പെടെ ഇനി 25.2 ശതമാനം നികുതി അടച്ചാല്‍ മതിയാകും. നേരത്തെ ഇത് 30 ശതമാന മായിരു ന്നു. കൂടാതെ, ഓഹരികള്‍ തിരികെ വാങ്ങാനുള്ള പ്രഖ്യാപനം (ഷെ യര്‍ ബൈബാക്ക്) 2019 ജൂലൈ അഞ്ചിനു മുമ്പ് നടത്തിയിട്ടുള്ള ലിസ്റ്റഡ് കമ്പനികള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവും മന്ത്രി നടത്തിയിട്ടുണ്ട്. തിരികെ വാങ്ങുന്ന ഓഹരികള്‍ക്ക് ഈ കമ്പനികള്‍ നികുതി നല്‍കേണ്ടതില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍