കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തില്‍ വന്‍ അഴിച്ചുപണി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനം ആര്‍.എസ്.എസ് മാതൃകയിലാക്കാന്‍ തീരുമാനം. പ്രേരക്മാരെ നിയമിച്ച് പാര്‍ട്ടി പ്രവര്‍ത്തനം താഴേത്തട്ടിലെത്തിക്കാനാണ് പുതിയ തീരുമാനം.
അഞ്ച് ജില്ലകളടങ്ങിയ ഒരു ഡിവിഷന് മൂന്ന് പ്രേരക്മാരെ ചുമതലപ്പെടുത്താനും പ്രേരക്മാര്‍ മുഴുവന്‍ സമയപ്രവര്‍ത്തകര്‍ ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ അവസാനത്തിനകം പ്രേരക്മാരെ അതത് പി.സി.സികളാണ് നിര്‍ദ്ദേശിക്കുക. ഈ മാസം മൂന്നിന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലായിരുന്നു തീരുമാനം. അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയാണ് ഈ ആശയം മുന്നോട്ടുവെച്ചത്. എല്ലാവരും ഈ ആശയത്തെ പിന്തുണയ്ക്കുകയായിരുന്നു.
എല്ലാ തലങ്ങളിലുമുള്ള പ്രവര്‍ത്തകരേയും മെച്ചപ്പെടുത്തുന്നത് ഒരു പാര്‍ട്ടിയുടെ അടിസ്ഥാന ആവശ്യമാണെന്നും അതിന് പ്രേരണ നല്‍കുന്ന ഒരു സ്ഥാപന ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും ശില്‍പശാല അടിവരയിടുന്നു.
തുടര്‍ന്ന് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ഈ നീക്കം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിനുള്ളിലെ വിലയിരുത്തല്‍. അഞ്ചുമുതല്‍ ഏഴു ദിവസം വരെ പ്രേരകുമാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷം മാത്രമേ പ്രേരകുമാരെ തിരഞ്ഞെടുക്കുകയുള്ളൂ.അതേസമയം, മദ്ധ്യപ്രദേശില്‍ സംസ്ഥാന അദ്ധ്യക്ഷനെ ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുകയാണ്. ദേശീയ തലത്തിലേക്കും വിഷയം ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണ കമ്മിഷനെ നിയമിച്ചിരിക്കുകയാണ് സോണിയ ഗാന്ധി. സിന്ധ്യ ക്യാമ്പിന്റെ സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്നാണ് സോണിയ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍ കാരണം. കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യക്ക് ബി.ജെ.പി നേതൃത്വവുമായുള്ള അടുത്ത ബന്ധമാണ് ഹൈക്കമാന്‍ഡിനെ ആശങ്കപ്പെടുത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍