സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണം അസംബന്ധം: മന്ത്രി മണി

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടതുപക്ഷം ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതലയുടെ ആരോപണങ്ങള്‍ പാടെ തള്ളി മന്ത്രി എം.എം.മണി.ചെന്നിത്തലയുടെ ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് മണി പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് വ്യക്തതയോടെ ഉന്നയിക്കണമെന്നു പറഞ്ഞ മണി എന്ത് സര്‍ക്കാര്‍ സംവിധാനമാണ് ഇടതുപക്ഷം ദുരുപയോഗം ചെയ്തതെന്ന് വ്യക്തമാക്കാന്‍ ചെന്നിത്തല തയാറാകണമെന്നും ആവശ്യപ്പെട്ടു.ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് പാലാ ഉപതെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് ഇടതുപക്ഷം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ചെന്നിത്തല ആരോപിച്ചത്.
മന്ത്രിമാര്‍ പാലായില്‍ ക്യാമ്പ് ചെയ്ത് അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍