ഭീകരാക്രമണ മുന്നറിയിപ്പിനു പിന്നാലെ എട്ട് ലഷ്‌കര്‍ ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാദ്ധ്യത മുന്നറിയിപ്പിന് പിന്നാലെ കശ്മീരിലെ സോപാറില്‍ നിന്ന് എട്ട് ലഷ്‌കര്‍ ഭീകരരെ ഇന്ത്യന്‍ സൈന്യം പിടികൂടി. ഇവരില്‍ നിന്ന് ആയുധങ്ങളും ഇന്ത്യ വിരുദ്ധ പോസ്റ്ററുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇവര്‍ പ്രദേശത്ത് ഇന്ത്യ വിരുദ്ധ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചതായും പോസ്റ്റര്‍ തയ്യാറാക്കുന്നതിനായി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളും മറ്റ് വസ്തുക്കളും പൊലീസ് പിടികൂടി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി.ഗുജറാത്തിലെ റാന്‍ ഒഫ് കച്ചിലെ സര്‍ ക്രീക്കില്‍ ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സുരക്ഷാ സേന കണ്ടെത്തിയതിന് പിന്നാലെയാണ് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന് കരസേന ദക്ഷിണ കമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയത്. ദക്ഷിണ മേഖല കമാന്‍ഡ് ഇന്‍ ചീഫ് ലെഫ്. ജനറല്‍ എസ്.കെ. സെയ്‌നിയാണ് മുന്നറിയിപ്പ് നല്‍കിയത്. ലഷ്‌കറെ തയ്ബ ഭീകരര്‍ എത്തിയെന്ന വിവരത്തെത്തുടര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്ന് കടല്‍മാര്‍ഗം ആറ് ഭീകരര്‍ കോയമ്പത്തൂരിലെത്തി വിവിധയിടങ്ങളിലേക്ക് പോയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍