വംശീയാധിക്ഷേപം നേരിടാത്ത ദിവസങ്ങളില്ലെന്ന് ഫുട്‌ബോള്‍ താരം ലുക്കാക്കു

 ബ്രസല്‍സ്: തങ്ങള്‍ വംശീയാ ധിക്ഷേപം നേരിടാത്ത ദിവസ ങ്ങളില്ലെന്ന് ബെല്‍ജിയം താരം റോമെലു ലുക്കാക്കു. ഇത്തര ക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി താരങ്ങളാണ് യൂറോപ്പില്‍ വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുള്ളതെന്നും പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നും ലുക്കാക്കു പറഞ്ഞു. ഫുട്‌ബോള്‍ എല്ലാവര്‍ക്കും ആസ്വദിക്കാനുള്ള കളിയാണ്. ഈ കളിയെ നാണംകെടുത്തുന്ന ഒരു തരത്തിലുള്ള വിവേചനവും അംഗീകരിക്കരുത്. ഇത്തരം വിവേചന ങ്ങള്‍ക്കെതിരെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ഫെഡറേഷ നുക ള്‍ പ്രതികരിക്കുമെന്നാണ് താന്‍ പ്രതീക്ഷി ക്കുന്നതെന്നും ലുക്കാക്കു പറഞ്ഞു. കഴിഞ്ഞ ദിവസം ലുക്കാക്കുവും വംശീയാധിക്ഷേപത്തിന് ഇരയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍