ഫോണ്‍കോള്‍വഴി എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിക്കുന്നു

കോഴിക്കോട്: ബാങ്കില്‍ നിന്നാ ണെന്നപേരില്‍ വ്യാജ ഫോണ്‍ കോള്‍വഴി സംസ്ഥാനത്ത് എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധി ക്കുന്നു. ചിപ്പ്‌വച്ച പുതിയ എടി എം കാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായി ചില ബാങ്കുകള്‍ പഴയ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നു ണ്ട്. ഈ അവസരം മുതലാക്കി യാണ് തട്ടിപ്പുകള്‍ നടത്തുന്നതെന്നാണ് പോലീസിന്റെ കണ്ടെ ത്തല്‍. ജാഗ്രത പാലിക്കാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബാങ്കില്‍നിന്നാണ് വിളിക്കുന്നതെന്നും നിലവിലെ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്തതിനാല്‍ ഫോണില്‍ വന്നിരിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) പറഞ്ഞു കൊടുക്കണമെന്നും ആവശ്യപ്പെട്ടാണ് വ്യാജ ഫോണ്‍ കോളുകള്‍ വരുന്നത്. ചിലയവസരത്തില്‍ കാര്‍ഡി ന്റെ പിന്‍ഭാഗത്തുള്ള മൂന്നക്ക നമ്പര്‍ നല്കാനും ആവശ്യപ്പെടും, വിളിക്കുമ്പോള്‍തന്നെ കോഡ് നമ്പര്‍ പറഞ്ഞു കൊടുത്താല്‍ പുതിയ കാര്‍ഡ് അതിവേഗം അയച്ചു നല്‍കാമെന്നും അല്ലെങ്കില്‍ കാല താമ സം എടുക്കുമെന്നും അക്കൗണ്ടില്‍ പ്രശ്‌നമുണ്ടാ കുമെ ന്നുമൊക്കെ യാണ് തട്ടിപ്പ് സംഘം പറയാറുള്ളത്. ഡേറ്റാ ബേസിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത ശേഷം വിളിക്കുന്നതിനാല്‍ അക്കൗണ്ട് ഉടമയുടെ ബാങ്ക് വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൃത്യമായി പറഞ്ഞ് ഫലിപ്പിച്ചാണ് കെണിയില്‍ വീഴ്ത്തുന്നതെന്നാണ് പോലീസ് പറയുന്നത്. വിദ്യാസമ്പന്നരായ പലരും അടുത്തയിടെ ഇക്കൂട്ടരുടെ വലയില്‍ വീണിട്ടുണ്ട്. എടിഎം, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തെരക്കി ഇന്ത്യയില്‍ ഒരു ബാങ്കില്‍നിന്നു പോലും ഫോണ്‍വിളികള്‍ വരില്ല. ഇത്തരത്തില്‍ വിളിക്കുന്നത് തട്ടിപ്പുകാരാണ്. ബാങ്കുകള്‍ കാര്‍ഡ് അയച്ചു തരുമ്പോള്‍ത്തന്നെ പാസ്‌വേഡോ, അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളോ ആരുമായും പങ്കുവയ്ക്കരുതെന്ന് മുന്നറിയിപ്പ് നല്കുന്നുണ്ട്. പക്ഷേ, ഇത് ആരും കാര്യമായി എടുക്കാറില്ല എന്നതാണ് തട്ടിപ്പുകാര്‍ക്ക് സഹായമാകുന്നത്. കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെട്ടാലോ, അക്കൗണ്ട് നിര്‍ജീവമാകുകയോ ചെയ്തുവെന്ന് അറിയിപ്പ് ലഭിച്ചാല്‍ ബാങ്കില്‍ നേരിട്ട് എത്തിയാണ് വിവരങ്ങള്‍ തെരക്കേണ്ടതും പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടതും. അക്കൗണ്ട് സംബന്ധിച്ചോ, എടിഎം കാര്‍ഡ് സംബന്ധമായോ ഒരു ബാങ്കിന്റെയും ഹെഡ് ഓഫീസില്‍നിന്നോ ശാഖയില്‍നിന്നോ ഫോണ്‍വിളി വരികയില്ലെന്ന സത്യം അക്കൗണ്ട് ഉടമകള്‍ മനസിലാക്കിയാല്‍, ഇനിയെങ്കിലും തട്ടിപ്പുകാരുടെ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ കഴിയും. എന്തെങ്കിലും അറിയിപ്പുണ്ടെങ്കില്‍ അത് സന്ദേശമായിട്ടായിരിക്കും ഫോണില്‍ എത്തുക. ബാങ്കില്‍ ചെന്ന് പ്രശ്‌നം പരിഹരിക്കണമെന്നതായിരിക്കും സന്ദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍