മൊബൈല്‍ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത് ഭീകരവാദികളുടെ ആശയവിനിമയം തടയാന്‍ : ജയശങ്കര്‍

 ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൊ ബൈല്‍ഇന്റര്‍നെറ്റ് സേവനങ്ങ ള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെ ടുത്തിയ നടപടിയെ ന്യായീ കരി ച്ച് വിദേശകാര്യമന്ത്രി എസ് ജയ ശങ്കര്‍. ഭീകരവാദികള്‍ തമ്മി ലു ള്ള ആശയവിനിമയം തടയുന്ന തിന് അത് ആവശ്യമായിരുന്നു വെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ നിയന്ത്രണങ്ങളില്‍ വരുംദിവസങ്ങളില്‍ ഇളവു വരുത്തുമെന്ന ആത്മവിശ്വാസവും ജയശങ്കര്‍ പ്രകടിപ്പിച്ചു. മുഴുവന്‍ കശ്മീരിനെയും ബാധിക്കാത്ത തരത്തില്‍, ഭീകരവാദികള്‍ തമ്മിലുള്ള ആശയവിനിമയത്തെ മാത്രം തടയുകയെന്നത് സാധ്യമായ കാര്യമല്ല. എങ്ങനെയാണ്, ഒരേസമയം ഭീകരവാദികളും അവരുടെ തലവന്മാരും തമ്മിലുള്ള ആശയവിനിമയത്തെ തടയാനും മറ്റുള്ള ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം നല്‍കാനും സാധിക്കുക ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ജയശങ്കര്‍ ചോദിച്ചതായി എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്ന നടപടിയുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്ത് മൊബൈല്‍ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് ഘട്ടം ഘട്ടമായി പലയിടങ്ങളിലെയും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. സംസ്ഥാനത്തെ മുന്‍മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മുഫ്തി മുഹമ്മദ് സെയ്ദിയും ഉള്‍പ്പെടെയുള്ള നേതാക്കളെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍