ഗതാഗത നിയമഭേദഗതി: നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് ഉയര്‍ന്ന പിഴ ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്ന കേന്ദ്രത്തിന്റെ ഗതാഗത നിയമഭേദഗതിയില്‍ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സംസാരിക്കും. സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. നിയമഭേദഗതിയുടെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ച്ച നടത്തുന്നത്.കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിക്കെതിരായ സംസ്ഥാനങ്ങളുടെ എതിര്‍പ്പുകള്‍ നീക്കാനാകും കേന്ദ്രം ശ്രമിക്കുക. ഇവ സംബന്ധിച്ച തീരുമാനങ്ങള്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കൈക്കൊള്ളും. സംസ്ഥാനങ്ങള്‍ക്ക് പിഴനിരക്ക് കുറയ്ക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ഉപരിതലഗതാഗത മന്ത്രാലയം നിയമോപദേശം തേടിയിട്ടുണ്ട്.ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് ഉയര്‍ന്ന പിഴ ഏര്‍പ്പെടുത്തുന്നത് ഗുജറാത്ത് കുറച്ചിരുന്നു. 10,000 രൂപയുടെ പിഴ 1,000 രൂപയായി ഗുജറാത്ത് കുറച്ചിരുന്നു. പിന്നാലെ പിഴയില്‍ കുറവ് വരുത്താന്‍ കര്‍ണാടകയും ഗുജറാത്തും തീരുമാനിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍