റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടി ഉടന്‍: മുഖ്യമന്ത്രി

തിരുവനന്തപുരം : റിയല്‍ എസ്റ്റേ റ്റ് മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കാന്‍ കേന്ദ്ര നിയമപ്രകാരം രൂപീകരിക്കേണ്ട റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അ തോ റിറ്റി (റെറ) ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറാ യി വിജയന്‍ അറിയിച്ചു. അതോ റിറ്റി ചെയര്‍മാന്റെ നിയമനത്തി നായുള്ള അഭിമുഖ പരീക്ഷയുള്‍പ്പെടെ പൂര്‍ത്തിയായി. മരടി ല്‍ തീരപരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച പ്രശ്‌നം രൂക്ഷമാകുമ്പോഴും റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ അതോറിട്ടി വൈകുന്നതായിട്ടുണ്ടായിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 2016ലെ കേന്ദ്രനിയമത്തിന് പിന്നാലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും അതോറിട്ടി നിലവില്‍ വന്നു. എന്നാല്‍ മൂന്ന് വര്‍ഷമായിട്ടും കേരളം ഇക്കാര്യത്തില്‍ എങ്ങുമെത്തിയില്ല.അഡിഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച പി.എച്ച്. കുര്യനെ ചെയര്‍മാനാക്കി അതോറിട്ടി രൂപീകരിക്കാന്‍ ഇക്കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും, ചെയര്‍മാനെ നിശ്ചയിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നടപടികള്‍ സ്തംഭിച്ചു. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ അതോറിറ്റി രൂപീകരണത്തിന് വീണ്ടും ജീവന്‍ വയ്ക്കുകയാണ്.
റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ സര്‍ക്കാരിനു തലവേദനയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതോറിറ്റി വരുന്നതോടെ പ്രശ്‌നങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ പരിഹരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍