യുവന്റസില്‍ തുടരുമെന്ന് ഗോണ്‍സാലോ ഹിഗ്വയ്ന്‍

ടൂറിന്‍: ചെല്‍സിയില്‍ നിന്ന് ലോണ്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ യുവന്റസില്‍ തുടരണമെന്നു മാത്രമായിരുന്നു ചിന്തയെന്ന് അര്‍ജന്റീനാ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയ്ന്‍. തനിക്ക് വ്യക്തമായ പദ്ധതികളുണ്ട്. .യുവന്റസാണ് തനിക്ക് സന്തോഷം നല്‍കുന്ന ക്ലബ്. ഇവിടെയുള്ള ആരാധകരും മികച്ചതാണെന്നും താരം പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പം വീണ്ടും കളിക്കാന്‍ ആവുന്നതില്‍ സന്തോഷമുണ്ടെന്നും ഹിഗ്വെയ്ന്‍ പറഞ്ഞു. അദ്ദേഹത്തിനൊപ്പം ദീര്‍ഘനാളുകള്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. ഒരുമിച്ച് കളിക്കുമ്പോള്‍ റൊണാള്‍ഡോ ചെറുപ്പമായിരുന്നു. ഇപ്പോള്‍ അദ്ദേഹം സമ്പൂര്‍ണനാണെന്നും റിക്കാര്‍ഡുകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന താരമാണെന്നും ഹിഗ്വയ്ന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍