കരാറുകാരനും ഇടനിലക്കാരനുമെതിരെ നടപടിയെടുക്കണം: റേഷന്‍ വ്യാപാരികള്‍

റാന്നി: താലൂക്കിലെ റേഷന്‍ വ്യാപാരികളെ കബളിപ്പിച്ച് ലക്ഷകണക്കിന് രൂപ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് സപ്ലൈകോ കരാറുകാരനെയും ഇടനിലക്കാരനെയും പ്രതിയാക്കി കേസെടുക്കണമെന്നും നഷ്ടപ്പെട്ട തുക ഇവരില്‍ നിന്ന് ഈടാക്കണമെന്നും ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കമ്മിറ്റിയു ടെ നേതൃത്വത്തില്‍ നടന്ന റേഷന്‍ വ്യാപാരികളുടെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ കടയടപ്പുസമരം ആരംഭിക്കും. സപ്ലൈകോയുടെ തടിയൂര്‍ ഗോഡൗണിനു മുമ്പില്‍ ധര്‍ണ നടത്താനും ഭക്ഷ്യമന്ത്രി, സിവില്‍ സപ്ലൈസ് കമ്മീഷണര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കു പരാതി നല്‍കാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് കണ്‍വീനര്‍ മാത്തുക്കുട്ടി ജോര്‍ജ് ഏഴേകുന്നേല്‍ അധ്യക്ഷത വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍