നെഹ്‌റുവിന്റേതുപോലുള്ള ദര്‍ശനങ്ങള്‍ ഒരു പ്രധാനമന്ത്രിയും സംഭാവന ചെയ്തിട്ടില്ലെന്ന് മന്ത്രി

മാവേലിക്കര: ജവഹര്‍ലാല്‍ നെഹ്‌റു സമ്മാനിച്ചതു പോലുള്ള ദര്‍ശനങ്ങള്‍ മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയും രാജ്യത്തിനു സംഭാവന ചെയ്തിട്ടില്ലെന്നു മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നെഹ്‌റുവിന്റെ ദര്‍ശനങ്ങള്‍ തുടച്ചുമാറ്റാനുള്ള ശ്രമങ്ങളാണു ഇപ്പോള്‍ നടക്കുന്നതെന്നു ദേശീയ സംഗീതോത്സവം മാവേലിക്കരയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. കേരള സംഗീത നാടക അക്കാദമി, നരേന്ദ്ര പ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് ദേശീയ സംഗീതോത്സവംരാഗസുധ മാവേലിക്കര ഗവ.ടിടിഐയില്‍ സംഘടിപ്പിക്കുന്നത്. കേരള സംഗീത നാടക അക്കാദമി അധ്യക്ഷ കെപിഎസി ലളിത അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, ആര്‍. രാജേഷ് എംഎല്‍എ, നഗരസഭ അധ്യക്ഷ ലീല അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍നായര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പി. മധു, നരേന്ദ്ര പ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ ഫ്രാന്‍സിസ് ടി.മാവേലിക്കര, സെക്രട്ടറി എന്‍. റൂബിരാജ് കാന്പിശേരി, നിര്‍വാഹക സമിതി അംഗം ബിനു തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍