അതിരപ്പിള്ളിയുടെ ആകാശക്കാഴ്ച ആസ്വദിക്കാന്‍ ഹെലികോപ്റ്റര്‍ സവാരി തുടങ്ങി

അതിരപ്പിള്ളി: വിനോദ സഞ്ചാര മേഖലയുടെ ആകാശക്കാഴ്ച്ച കാണാനുള്ള ഹെലികോപ്റ്റര്‍ സവാരി തുടങ്ങി. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസും ചാലക്കുടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍ കുമാറും ഫ്‌ളാഗ് ഓഫ് ചെയ്തു. അതിരപ്പിള്ളി ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലിന്റെ സഹകരണത്തോടെ വ്യോമയാന രംഗത്തെ പ്രമുഖരായ ചിപ്‌സന്‍ ഏവിയേഷനും അതിരപ്പിള്ളിയിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കും ചേര്‍ന്നാണ് ഹെലികോപ്റ്റര്‍ സവാരി ഒരുക്കുന്നത്. വെറ്റിലപ്പാറയില്‍ സില്‍വര്‍ സ്റ്റോം പാര്‍ക്കിന്റെ ഹെലിപാഡില്‍ നിന്നാരംഭിച്ച് അതിരപ്പിളളി, തൂമ്പൂര്‍മുഴി ഭാഗങ്ങള്‍ ചുറ്റി തിരികെ എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജു വാഴക്കാല, ഡിഎംസി എക്‌സിക്യൂട്ടീവ് ഓഫീസര്‍ മനേഷ് സെബാസ്റ്റ്യന്‍, ചിപ്‌സണ്‍ ഏവിയേഷന്‍ ഡയറക്ടര്‍ അനില്‍ നാരായണന്‍, ഡയറക്ടര്‍ ഗ്രൗണ്ട് ഓപ്പറേഷന്‍സ് സോമന്‍, സില്‍വര്‍ സ്റ്റോം മാനേജിംഗ് ഡയറക്ടറും ഡിഎംസി എക്‌സിക്യൂട്ടീവ് മെമ്പറുമായ എ.ഐ. ഷാലിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍