ഡച്ച് ഫുട്‌ബോള്‍ താരം വെടിയേറ്റു മരിച്ചു

ആംസ്റ്റര്‍ഡാം: ഇംഗ്ലീഷ് ക്ലബ്ബ് ബര്‍ട്ടന്‍ ആല്‍ബിയോണിന്റെ മുന്‍ പ്രതിരോധനിര താരം കെല്‍വിന്‍ മെയ്‌നാഡ് വെടിയേറ്റു മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 8.30ന് ആംസ്റ്റര്‍ഡാമിലെ ലാംഗ്ബ്രുക്ഡ്രീ ഫില്‍ വച്ചാണ് സംഭവം നടന്നത്. കാറിനുള്ളില്‍ വച്ചാണ് അജ്ഞാ തരുടെ വെ ടിയേറ്റത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.2014 നവംബറിലാണ് ഡച്ച്‌സുരിനാമീസ് താരമായ മെ യ്‌നാ ഡ് ബര്‍ട്ടനില്‍ എത്തുന്നത്. ടീമിനായി 10 മത്സരങ്ങളില്‍ കളത്തിലി റങ്ങിയ മെയ്‌നാഡിന് പരിക്ക് വില്ലനായി മാറുകയായിരുന്നു. കാല്‍ മുട്ടി ലെ  പരിക്കിനെത്തുടര്‍ന്ന് കുറെക്കാലം കളിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. പിന്നീട് തിരിച്ചെത്തിയ താരം 2017 സീസണില്‍ ബര്‍ട്ടനില്‍ നിന്ന് സ്പാക്കന്‍ബര്‍ഗിലേക്ക് മെയ്‌നാഡ് കൂടുമാറി. വോളെന്‍ഡാം എഫ്‌സിയിലൂടെ കരിയര്‍ ആരംഭിച്ച മെയ്‌നാഡ് റോയല്‍ ആന്റ്‌വേപ്, എഫ്‌സി എമ്മെന്‍ തുടങ്ങിയ ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍