കണ്ണൂരില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍

കണ്ണൂര്‍: ഗള്‍ഫ് നാടുകളിലേക്ക് കണ്ണൂര്‍ വിമാനത്താവളം വഴി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കിയാല്‍ എംഡി വി. തുളസീദാസ്. ഗള്‍ഫ് സര്‍വീസുകള്‍ക്കാണ് കണ്ണൂര്‍ വിമാനത്താവളം വഴി കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാകുകയെന്നാണ് ആദ്യം കരുതിയി രുന്നതെങ്കിലും ആഭ്യന്തര സര്‍വീസിലാണ് വലിയ ജനപങ്കാളിത്തം ഉണ്ടായതെന്ന് കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കവെ എംഡി പറഞ്ഞു. ഇതുവരെ കണ്ണൂര്‍ വിമാനത്താവളം വഴി യാത്രചെ യ്ത വരില്‍ 60 ശതമാനവും ആഭ്യന്തര സര്‍വീസുകളെയാണ് ആശ്ര യിച്ചത്. ടൂറിസം മേഖലയെ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ ആഭ്യന്തര സര്‍വീസുകളില്‍ വന്‍ മുന്നേറ്റമുണ്ടാക്കാനും അതുവഴി മലബാറിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകാനും കഴിയുമെന്ന് എംഡി പറഞ്ഞു. ഭരണസിരാകേന്ദ്രമായ തിരുവന ന്തപുരത്തേക്ക് പ്രതിദിനം രണ്ടു സര്‍വീസുകള്‍ ആരംഭിക്കാന്‍ ഗോ എയര്‍ തയാറാകണമെന്ന് എംഡി ആവശ്യപ്പെട്ടു. നിലവില്‍ ഇന്‍ഡിഗോ ഒരു സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ കണ്ണൂരില്‍നിന്ന് ന്യൂഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, കോല്‍ ക്കത്ത, പൂനെ എന്നിവിടങ്ങളിലേക്കും പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കേണ്ടതുണ്ടെന്നും എംഡി പറഞ്ഞു. മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കും പ്രതിദിനം രണ്ട് സര്‍വീസുകള്‍ നടത്തു ന്നതിനെക്കുറിച്ച് ആലോചിച്ചുവരികയാണ്. ഗോ എയര്‍ ഇന്റര്‍
നാഷണലിന്റെ ഹബ്ബായി കണ്ണൂര്‍ വിമാനത്താവളം മാറിയെന്നും അദ്ദേഹം പറഞ്ഞു. ദമാം, സൗദി അറേബ്യ, ജിദ്ദ, റിയാദ്, ബഹറിന്‍ എന്നിവിടങ്ങളിലേക്കും ഫലപ്രദമായി സര്‍വീസുകള്‍ നടത്താന്‍ കഴിയണം. കൂടാതെ സൗത്ത്ഈസ്റ്റ് രാഷ്ട്രങ്ങളായ കുലാലംപുര്‍, സിംഗപ്പുര്‍, മാലി, കൊളംബോ എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ വാര്‍ഷിക കണക്കുകള്‍ സിഐജി ഓഡിറ്റ് ചെയ്യുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എംഡി മറുപടി പറയാന്‍ തയാറായില്ല. ഇതുസംബന്ധിച്ച് വിശദമായ വിശദീകരണക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അതില്‍ക്കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍