യു.എസ് ഓപ്പണ്‍; ജോക്കോവിച്ച് പരിക്കേറ്റ് പിന്മാറി

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് പുറത്ത്. സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്കയ്‌ക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെ ജോക്കാവിച്ച് പരിക്കേറ്റ് പിന്മാറുകയായിരുന്നു. ഇതോടെ വാവ്‌റിങ്ക ക്വാര്‍ട്ടറിലെത്തി.ആദ്യ രണ്ടു സെറ്റുകളും നഷ്ടമായി (6-4, 7-5, 2-1) മൂന്നാം സെറ്റിനിടെയാണ് താന്‍ പിന്മാറുന്നതായി ജോക്കോവിച്ച് അറിയിച്ചത്. ഇതോടെ കാണികള്‍ ജോക്കോവിച്ചിനെ കൂക്കിവിളിക്കുകയും ചെയ്തു.തോളിനേറ്റ പരിക്കാണ് മൂന്നുതവണ ജേതാവായ ജോക്കോവിച്ചിന്റെ പിന്മാറ്റത്തിനു പിന്നിലെന്നാണ് വിവരം. 2006നു ശേഷം ഇതാദ്യമായാണ് ജോക്കോവിച്ച് യു.എസ് ഓപ്പണിന്റെ സെമിഫൈനലിലെത്താതെ പുറത്താകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍