കൊല്ലത്തും കണ്ണൂരും കെട്ടിടങ്ങള്‍ തകര്‍ന്ന് മൂന്ന് മരണം, മൂന്ന് പേര്‍ക്ക് പരിക്ക്

 കണ്ണൂര്‍/കൊല്ലം: സംസ്ഥാനത്ത് കെട്ടിടങ്ങള്‍ തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. കൊല്ലം പരവൂര്‍ പാരിപ്പള്ളിക്ക് സമീപം പുത്തന്‍കുളത്ത് കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടു പേര്‍ മരിച്ചു. മൂന്നുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. രഞ്ജിത്ത്, ചന്തു എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. അഞ്ചു പേര്‍ താമസിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. മരിച്ച രണ്ടുപേരും ആനപ്പാപ്പന്‍മാരാണെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരില്‍ വീടു തകര്‍ന്ന് ചാല ഈസ്റ്റ് പൂക്കണ്ടി ഹൗസില്‍ സരോജിനി മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍