മലയാള സിനിമയുടെ അഭിമാനമാണ് ഇന്ദ്രന്‍സെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:നടന്‍ ഇന്ദ്രന്‍സിന്റെ അന്താരാഷ്ട്ര പുരസ്‌കാര നേട്ടത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിംഗപ്പൂരില്‍ നടന്ന സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി ഇന്ദ്രന്‍സിനെ തെരഞ്ഞെടുത്തതിനെയാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിനന്ദിച്ചത്. ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് ഇന്ദ്രന്‍സ് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും മലയാള സിനിമയ്ക്ക് ഇന്ദ്രന്‍സിലൂടെ അഭിമാനിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍