ശത്രുക്കളുടെ ഉപഗ്രഹങ്ങള്‍ ഹാക്ക് ചെയ്തു വീഴ്ത്തും; ഹാക്കര്‍മാരെ കൂട്ടുപിടിച്ച് അമേരിക്കന്‍ വ്യോമസേന

വാഷിംഗ്ടണ്‍:ബഹിരാകാശത്തെ ശത്രുരാജ്യങ്ങളുടെ നിരീക്ഷണക്ക ണ്ണുകളായ കൃത്രിമ ഉപഗ്രഹങ്ങളെ നേരിടാനൊരുങ്ങി അമേരിക്ക. ശത്രുരാജ്യ സേനയുടെ നിരീക്ഷണ ഉപഗ്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ പ്രാപ്തമായ സൈബര്‍ പ്രതിരോധമൊരുക്കാനുള്ള നീക്കങ്ങളാണ് അമേരിക്ക നടത്തുന്നത്. ഇതിനായി അതിവിദഗ്ദരായ ഹാക്കര്‍മാരെ ക്ഷണിക്കുകയാണ് അമേരിക്കന്‍ വ്യോമസേന.ഭൂമിയെ ചുറ്റുന്ന സൈനിക ഉപഗ്രഹങ്ങള്‍ ഹാക്ക് ചെയ്യാന്‍ ഒരു ഹാക്കത്തോണ്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ്. ഇക്കാര്യം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് ഐബിടി റിപ്പോര്‍ട്ട് ചെയ്യുന്നു.ഭൂമിയിലെ ഗ്രൗണ്ട് സ്റ്റേഷനിലിരുന്ന് ബഹിരകാശം ചുറ്റുന്ന സൈനിക ഉപഗ്രഹങ്ങള്‍ ഹാക്ക് ചെയ്യുകയും ഭൂമിയ്ക്ക് നേരെ നില്‍ക്കുന്ന അതിന്റെ ക്യാമറ ചന്ദ്രനിലേക്ക് തിരിച്ചുവെക്കുകയുമാണ് ഹാക്കര്‍മാര്‍ക്കുള്ള ഉദ്യമം. ഒപ്പം ഗ്രൗണ്ട് സ്റ്റേഷന്‍ ഹാക്ക് ചെയ്യാനും ഇവരെ അനുവദിക്കും.എന്നാല്‍ ഹാക്കി ങ് അറിയുന്ന എല്ലാവര്‍ക്കും ഈ ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. തിരഞ്ഞെടുത്ത ഹാക്കര്‍മാര്‍ക്ക് മാത്രമേ അതിനുള്ള അനുവാദം ലഭിക്കുകയുള്ളൂ. ഇതില്‍ വിജയിക്കുന്ന വര്‍ക്ക് 2020 ല്‍ നടക്കുന്ന ഡിഫ്‌കോണ്‍ കോണ്‍ഫറന്‍സില്‍ അവരുടെ കഴിവ് പ്രദര്‍ശിപ്പിക്കാനാവും.ബഹിരാകാശത്ത് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് പ്രതിരോധ നിരീക്ഷണ ഉപഗ്രങ്ങള്‍ സ്വന്തമായുണ്ട്. ശത്രുരാജ്യങ്ങളുടെ വ്യോമസേനാ നീക്കങ്ങളെ നിരീക്ഷിക്കാനും പരാജയപ്പെടുത്താനും വ്യോമാക്രമ ണങ്ങള്‍ക്ക് പദ്ധതിയിടാനും ഇത്തരം നിരീക്ഷണ ഉപഗ്രഹങ്ങള്‍ രാജ്യങ്ങള്‍ക്ക് സഹായകമാണ്. ഈ സാഹചര്യത്തിലാണ് ശത്രുരാജ്യങ്ങളെ സഹായിക്കുന്ന സൈനിക ഉപഗ്രഹങ്ങളെ ലക്ഷ്യമിട്ട് പ്രതിരോധമൊരുക്കാന്‍ അമേരിക്ക ശ്രമിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍