പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ റീചാര്‍ജ് തന്ത്രവുമായി റെയില്‍വേ

ന്യൂഡല്‍ഹി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികളുടെ പുനരുപയോഗം തടയാന്‍ വേറിട്ട തന്ത്രവുമായി ഇന്ത്യന്‍ റെയില്‍വേ.റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന പ്ലാസ്റ്റിക് ക്രഷിംഗ് മെഷീനുകളില്‍ വെള്ളക്കുപ്പികള്‍ ഉപയോഗശേഷം നിക്ഷേപിച്ചാല്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാമെന്നാണ് റെയില്‍വേയുടെ പ്രഖ്യാപനം. ഇതിനായി റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ പ്ലാസ്റ്റിക് ക്രഷിംഗ് മെഷീന്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് പറഞ്ഞു. ഒരു തവണമാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് റെയില്‍വേയുടെ പുതിയ സംരംഭം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍