ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല: രജനികാന്ത്

 ചെന്നൈ: പൊതു ഭാഷ എന്ന നിലയില്‍ നിര്‍ഭാഗ്യവശാല്‍ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാനാവി ല്ലെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അ മിത് ഷായുടെ ഒരു രാജ്യം ഒരു ഭാ ഷ പ്രസ്താവനയുമായി ബന്ധ പ്പെ ട്ട് പ്രതികരിക്കുകയായിരുന്നു അ ദ്ദേ ഹം.ഒരു പൊതു ഭാഷ ഇ ന്ത്യ ക്ക് മാത്രമല്ല, ഏത് രാജ്യത്തിനും അതിന്റെ ഐക്യത്തിനും പുരോഗതിക്കും നല്ലതാണ്. നിര്‍ഭാഗ്യ വ ശാ ല്‍, നമ്മുടെ രാജ്യത്ത് ഒരു പൊതു ഭാഷ കൊണ്ടുവരാന്‍ കഴിയില്ല. അതിനാല്‍ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല രജനികാന്ത് പറഞ്ഞു. ചെന്നൈയില്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തക രുമായി സംസാരിക്കുകയായിരുന്നു രജനി. ഹിന്ദി അടിച്ചേല്‍പ്പിച്ചാ ല്‍ തമിഴ്‌നാട് മാത്രമല്ല തെക്കന്‍ സംസ്ഥാനങ്ങളൊന്നും അംഗീകരി ക്കി ല്ല. വടക്കുള്ള പല സംസ്ഥാനങ്ങളും ഹിന്ദിയെ അംഗീകരിക്കി ല്ലെ ന്നും രജനികാന്ത് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍