അപായച്ചങ്ങല വലിച്ചു; സണ്ണി ഡിയോളിനും കരിഷ്മ കപൂറിനും എതിരെ കേസ്

ജയ്പുര്‍: ട്രെയിനിലെ അപായച്ചങ്ങ ല അനാവശ്യമായി വലിച്ചെന്ന കേ സില്‍ ബോളിവുഡ് താരങ്ങ ളായ സണ്ണി ഡിയോളിനും കരി ഷ്മ കപൂറിനും എതിരെ റെയില്‍ വേ കോടതി കേസെടുത്തു. 1997 ല്‍  അജ്‌മേറില്‍ 'ബജ്‌രംഗ്' സിനി മയുടെ ഷൂട്ടിങ്ങിനിടെയാ ണു കേസിനാസ്പദമായ സംഭവമുണ്ടാ യത്.  അന്നു നരേനയിലെ സ്റ്റേഷന്‍ മാസ്റ്ററായിരുന്ന സീതാറാം മലാ കറുടെ പരാതിയിലാണ് കേസെടുത്തത്.2413എ അപ്‌ലിങ്ക് എക്‌സ്പ്ര സി ലെ അപായച്ചങ്ങല വലിച്ചെന്നും ട്രെയിന്‍ ഇതുമൂലം 25 മിനിറ്റ് താമസിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. 2009ല്‍ ഇവര്‍ക്കെ തി രെ ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ കോടതി കേസെടുത്തെന്നും 2010ല്‍ സെഷന്‍സ് കോടതി കേസ് തള്ളിയെന്നും ഇരുവരുടെയും അഭിഭാഷകന്‍ എ.കെ.ജെയിന്‍ പറഞ്ഞു. കേസ് സെപ്റ്റംബര്‍ 24ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍